11

തൃക്കാക്കര: കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള കാന നിർമ്മാണം നടത്തുന്നത് തടസങ്ങൾ നീക്കാതെയെന്ന് വിമർശനം. ശുദ്ധജല പൈപ്പുകൾ, വൈദ്യുതി കേബിളുകൾ, സ്വകാര്യ കമ്പനികളുടെ കേമ്പിളുകൾ തുടങ്ങിയവ നീക്കാതെയാണ് കാന നിർമ്മാണം.

എം.ജി.റോഡ്, കലൂർ സ്റ്റേഡിയം, ലിസി ജംഗ്ഷൻ, ടൗൺ ഹാൾ തുടങ്ങിയ പ്രദേശങ്ങളിൽ ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ടുണ്ടാവുന്നത് അശാസ്ത്രീയ കാന നിർമ്മാണം മൂലമാണെന്നാണ് വിമർശനം.