
കളമശേരി: ഹിന്ദു ഐക്യവേദി ഏലൂർ ഇലഞ്ഞിക്കൽ സ്ഥാനീയസമിതി ഭാരവാഹികളായി ബാബു (രക്ഷാധികാരി), ദീപക് മേനോൻ (പ്രസിഡന്റ്) എസ്.മധു (വൈസ് പ്രസിഡന്റ്), കെ.കെ.പ്രകാശൻ (ജനറൽ സെക്രട്ടറി), എം.ചന്ദ്രശേഖരൻ (ട്രഷറർ), അശോകൻ കോന്നോട്ട്, അജിത് സദാനന്ദൻ, വിശാലം ജി. പിള്ള (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. അംഗത്വ വിതരണം സ്ഥാനീയസമിതി പ്രസിഡന്റ് ദീപക് മേനോന് കൂപ്പൺ നൽകി മുനിസിപ്പൽ പ്രസിഡന്റ് ബി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് സമിതിഅംഗം വി.ബേബി, മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി കെ.കൃഷ്ണദാസ്, ആർ.എസ്.എസ് മണ്ഡലം സേവാ പ്രമുഖ് ബി.ഗിരീഷ്, സ്ഥല പ്രമുഖ് വി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.