മൂവാറ്റുപുഴ : വൈജ്ഞാനിക സാഹിത്യത്തിൽ കേരള ബാലസാഹിത്യ അക്കാ‌ഡമിയുടെ ഈ വർഷത്തെ അവാർഡ് ലഭിച്ച എഴുത്തുകാരിയും അദ്ധ്യാപികയുമായ "സുമയ്യ"യുടെ കഥാകാരി തസ്മിൻ ഷിഹാബിനെ ആദരിച്ചു. പേഴക്കാപ്പിളളി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന പ്രേത്യേക അസംബ്ലിയിലാണ് ആസാദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചത്. ഡ്യൂഡ് ബഗ്സ് ( കുഴിയാന) എന്ന പുസ്തകത്തിനാണ് തസ്മിൻ ടീച്ചർക്ക് അവാർഡ് കിട്ടിയത്.

പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തസ്മിൻ ഷിഹാബിന് ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രാഹാം ആസാദ് ലൈബ്രറിയുടെ പ്രശസ്തിഫലകം നൽകി. സ്കൂൾ പ്രിൻസിപ്പൽ റ്റി.ബി. സന്തോഷ് പൊന്നാടയണിയിച്ചു. സഹ അദ്ധ്യാപകർ ഏർപ്പെടുത്തിയ പ്രശസ്തി ഫലകം ഗ്രാമപഞ്ചായത്ത് അംഗം നെജി ഷാനവാസ് സമ്മാനിച്ചു. സ്കൂൾ ഹെഡ്മിസ്ഡ്രസ് ഷൈലകുമാരി, ആസാദ് ലൈബ്രറി സെക്രട്ടറി ടി .ആർ. ഷാജു എന്നിവർ സംസാരിച്ചു. പി ടി എ ഭാരവാഹികൾ , അദ്ധ്യാപകർ , ലൈബ്രറി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.