choice

കൊച്ചി: ബിനാലെയിൽ കലാസ്വാദകർക്ക് ദൃശ്യവിരുന്നൊരുക്കി ഇന്ത്യ യു.കെ കമ്മ്യൂണിറ്റീസ് ഒഫ് ചോയിസ്. ബ്രിട്ടീഷ് കൗൺസിലിന്റെ പിന്തുണയോടെ സി.പി.ബി ഫൗണ്ടേഷൻ ഇന്ത്യയും ഫോട്ടോഗാലറി വെയിൽസും സംയുക്തമായാണ് സാംസ്‌കാരിക കലാസൃഷ്‌ടി അവതരിപ്പിക്കുന്നത്.

ടി.കെ.എം വെയർഹൗസിൽ നടക്കുന്ന പ്രദർശനത്തിൽ ഇന്ത്യയിൽ നിന്നും വെയിൽസിൽ നിന്നുമുള്ള യുവകലാകാരന്മാർ സൃഷ്ടികൾ അവരിപ്പിക്കുന്നു. ലിംഗഭേദം, വൈകല്യം, രാഷ്ട്രീയം, വംശം, ജാതി, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളാണ് സൃഷ്ടികൾ ചർച്ച ചെയ്യുന്നത്.

ഇന്ത്യക്കാരായ ദിപൻവിത സാഹ, കാശിഷ് കൊച്ചാർ, പരിബർതന മൊഹന്തി, പളനി കുമാർ, ഋഷി കൊച്ചാർ തരുൺ ഭാരതിയ എന്നിവരും വെയിൽസിലെ ഗാരെത് വിൻ ഓവൻ, ഹ്യൂ ആൽഡൻ ഡേവിസ്, സെബാസ്റ്റ്യൻ ബുസ്റ്റമാൻറെ, സൂസൻ മാത്യൂസ്, ടെസ ഹോളി എന്നിവരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്.