
ആലങ്ങാട് : മറവിരോഗ ബാധിതരുടെ സാമൂഹ്യ ആരോഗ്യ സുരക്ഷിതത്വത്തെ മുൻനിർത്തി ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ‘ബോധി" ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് രമ്യ തോമസ് നിർവഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. ബോധി മാസ്റ്റർ ട്രെയിനർ ബിബി ഡൊമിനിക് ഐക്കര ക്ലാസുകൾ നയിച്ചു. ബ്ലോക് തല കോ- ഓർഡിനേഷൻ കമ്മ്യൂണിറ്റി മൊബിലൈസർ ശാലിക ഗോപകുമാർ നേതൃത്വം നൽകി.