
ആലുവ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) ഹൈദരബാദിൽ ഐ.ആർ.ഡി.എ.ഐ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണയിലും മലയാളികളും പങ്കാളികളായി.
ബീമാ സുഖം ഈ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കുക, ഡയറ്ര്രക് മാർക്കറ്റിംഗ് നിർത്തലാക്കുക, കമ്മിഷൻ കുറക്കാതിരിക്കുക, ഏജന്റസ് പോർട്ടബിലിറ്റി നടപ്പാക്കാതിരിക്കുക, ഏജൻറുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. എൽ.ഐ.സി ഏജന്റ്‌സ് ഓർഗനൈസേഷൻ അഖിലേന്ത്യ പ്രസിഡന്റ് വസുദേവാചാര്യ ധർണ്ണ ഉദ്ഘാടനം ചെയ്തു. എൽ. മഞ്ചുനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.എൽ. നരസിംഹറാവു സ്വാഗതം ആശംസിച്ചു. എ. നർഷി റെഡ്ഡി എം.എൽ.സി, എ.ഐ.ഐ.ഇ.എ സോണൽ സെക്രട്ടറി പാർത്ഥസാരഥി, കേരള സ്റ്റേറ്റ് സെക്രട്ടറി എം.കെ. മോഹനൻ, എസ്.എ. കലാം, അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ.പി. സാവിത്രി തുടങ്ങിയവർ സംസാരിച്ചു.