crime

മൂവാറ്റുപുഴ: എക്സൈസിന്റ പിടിയിൽ നിന്ന് ഓടി രക്ഷപെട്ട മയക്കുമരുന്നു വില്പനക്കാരനെ എക്സൈസ് സംഘം പിടികൂടി. കാവുംകര മോളേക്കുടി കളപ്പുരയ്ക്കൽ വീട്ടിൽ ഷിഹാബ് (23) നെയാണ് എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വൺവേ ജംഗ്ഷനിൽ എം.ഡി.എം.എ വില്പനയ്ക്കെത്തിയ പ്രതി എക്സൈസ് സംഘത്തെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ റോഡിൽ എറിഞ്ഞ ശേഷം ഓടിരക്ഷപെടുകയായിരുന്നു. ഇയാൾ എറിഞ്ഞു കളഞ്ഞ 0.302 ഗ്രാം എം.ഡി.എം.എ എക്സൈസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .