മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ പരിധിയിലെ മുഴുവൻ തൊഴിൽ അന്വേഷകർക്കുമായി 17, 18 തീയതികളിൽ തൊഴിൽ സഭ സംഘടിപ്പിക്കും. 18നും 50നും മദ്ധ്യേ പ്രായമുള്ള തൊഴിൽ രഹിതർക്ക് മേളയിൽ പങ്കെടുക്കാമെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. മൂന്നു മുതൽ പത്തു വരെ 23, 24, 25 വാർഡുകളിലെ തൊഴിൽ സഭ 17ന് രാവിലെ 10ന് നഗരസഭാ കോൺഫ്രൻസ് ഹാളിലും ഒന്ന്, രണ്ട്, 26 മുതൽ 28 വരെയും 11, 12, 13 വാർഡുകളിലേയും തൊഴിൽ സഭ ഉച്ചയ്ക്ക് 2 മുതൽ അഞ്ചുവരെ മുനിസിപ്പൽ കോൺഫറൻസ് ഹാളിലും 14 മുതൽ 22 വരെ വാർഡുകളിലെ സഭ 18 ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും നടക്കും. തൊഴിലന്വേഷകരായ മുഴുവൻ പേരും സഭയിൽ പങ്കെടുക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.