valakam

മൂവാറ്റുപുഴ : വാളകം മാർ സ്റ്റീഫൻ ഹൈസ്കൂളിൽ നിന്ന് 1981 ബാച്ചിൽ എസ്.എസ്.എൽ.സി. പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം റിട്ട. പ്രൊഫ. വർഗീസ് എസ്. നെടുന്തള്ളിൽ ഉദ്ഘാടനം ചെയ്തു. 187 പൂർവ്വവിദ്യാർത്ഥികളും 28 പൂർവ്വ അദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളായ 95 പേരും ഉൾപ്പടെ 300 പേർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ ജെബി മാത്യു അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ സാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തങ്കപ്പൻ കെ.കെ. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. ഫാ. സി. കെ.സാജു കോർ എപ്പിസ്കോപ്പ, കെ.പി. പൗലോസ്, പി.എം. ഐപ്പ്, അന്നമ്മ വർഗീസ്, ഏലിയാമ്മ ജോർജ്ജ് എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ സി.കെ. ഷാജി ചുണ്ടയിൽ , ബിജി മാട്ടേൽ (പാമ്പാടി), അജി പറമ്പാൻ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥികൾക്കായുള്ള പഠന സഹായ നിധിയുടെ ഉദ്ഘാടനം ബാബു ഒ.വി. ഓണംതുരുത്തിൽ നിർവ്വഹിച്ചു. സംഘാടക സമിതി ട്രഷറർ സി.ജെ. പ്രസാദ് നന്ദി പറഞ്ഞു.