മൂവാറ്റുപുഴ: വിവിധയിനം മണ്ണിനങ്ങളെ പരിചയപ്പെടുത്തുന്ന എന്റെ മണ്ണ് പദ്ധതിയ്ക്ക് തുടക്കമായി. ഇഷ്ടമരം ഫൗണ്ടേഷൻ ഈസ്റ്റ് മാറാടി വി.എച്ച്.എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം, മറ്റു ക്ലബുകൾ എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൽ കാണപ്പെടുന്ന 14 ഇനം മണ്ണിനങ്ങളെ പരിചയപ്പെടുത്തുന്ന "എന്റെ മണ്ണ് " എന്ന പരിപാടി സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി അവിരാച്ചൻ നിർവ്വഹിച്ചു. ഇഷ്ട മരം ഫൗണ്ടേഷൻ ചെയർമാൻ ബാബു തട്ടാർക്കുന്നേലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പി.ടി.എ പ്രസിഡന്റ് സിനിജ സനൽ, ഹെഡ്മാസ്റ്റർ അജയൻ, പ്രിൻസിപ്പൽ ഫാത്തിമ റഹിം, മദർ പി.ടി.എ പ്രസിഡന്റ് ഗ്ലിനി ഉലഹന്നാൻ, സ്നേഹത്തണൽ കൂട്ടായ്മയുടെ ചെയർമാൻ കണ്ണൻ ചങ്ങാലിമറ്റം തുടങ്ങിയവർ സംസാരിച്ചു. ഇഷ്ട മരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വൃക്ഷത്തെയും നട്ടു.