അങ്കമാലി: അന്താരാഷ്ട്രഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വിൻസെൻഷ്യൻ സർവീസ് സൊസൈറ്റി ഭിന്നശേഷിയുള്ള കുട്ടികളുടെ "ടാലെന്റ് ഫെസ്റ്റ് 2022“വർണങ്ങൾ” സംഘടിപ്പിച്ചു. കുട്ടികളുടെ ഉള്ളിലെ പ്രതിഭകളെ സമൂഹത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കാനും അവരുടെ കഴിവുകൾക്കു അംഗീകാരം കൊടുക്കാനുമായി നടത്തിയ "റിതം (സംഘ ഗാനം)”, "നൃത്യരങ്ങ് (സംഘ നൃത്തം)” “ഉദ്യാന മത്സരം (ഗാർഡൻ മേക്കിംഗ്)" എന്നിങ്ങനെ മൂന്നു മത്സരങ്ങളിൽ 160 ഓളം കുട്ടികൾ മത്സരിച്ചു. സമാപന പൊതുയോഗം പ്രശസ്ത സിനിമ താരം ടിനി ടോം ഉദ്ഘടനം ചെയ്തു. സോനാ ജോസിനെ യോഗത്തിൽ ആദരിച്ചു. വിൻസെൻഷ്യൻ സഭയുടെ മേരിമാതാ പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് സെൽ അംഗവും ഡിവൈൻ കെയർ സെന്റർ ഡയറക്ടറുമായ ഫ. മാർട്ടിൻപാലാട്ടി അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് റിസോഴ്സ് കോ-ഓർഡിനേറ്റർ സതി എം.എ സോഷ്യൽ വർക്ക് മിഷൻ കൗൺസിലർ മേരിമാതാ പ്രൊവിൻസ്.ഫാ. ജോസഫ് സ്രാമ്പിക്കൽ, ഡയറക്ടർ ഒഫ് സോഷ്യൽ വർക്ക് മേരിമാതാ പ്രൊവിൻസ് ഫാ. ഡിബിൻ പെരിഞ്ചേരി, മാതാപിതാക്കളുടെ പ്രതിനിധി ലിസി ജോസ് എന്നിവർ സംസാരിച്ചു. വി എസ്. എസ്. സ്റ്റാഫ് അംഗങ്ങളായ ജെമി പ്രവീണ, ജോബ് ആന്റണി,സന്ധ്യ അബ്രഹാം എന്നിവർ നേതൃത്വം നൽകി.