akta
ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ നടന്ന സ്ഥാപക ദിനാചരണത്തിൽ അംഗങ്ങൾ ലഹരിവിരുദ്ധപ്രതിജ്ഞ എടുക്കന്നു

കൊച്ചി: ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ 42-ാമത് സ്ഥാപക ദിനാചരണവും ലഹരിവിരുദ്ധ സെമിനാറും നടത്തി. എ.കെ.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങമ്പുഴ പാർക്കിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എസ്. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ. നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

ഷീല മത്തായി, കെ.എ. ബാബു, അബ്ദുൾ റസാഖ്, എ.കെ. അശോകൻ, ജോസ് തോട്ടപ്പിള്ളി, വി.കെ. വൽസൻ തുടങ്ങിയവർ പ്രസംഗിച്ചു.

തയ്യൽ തൊഴിലാളിക്ഷേമനിധിയിൽ 30 വർഷമായ അംഗങ്ങൾക്ക് 27,000 രൂപ വിരമിക്കൽ ആനുകൂല്യം നൽകിയിരുന്നത് 2020 ഏപ്രിൽമുതൽ 10,000 രൂപയിൽ താഴെയാക്കി ചുരുക്കിയത് പുന:പരിശോധിക്കണമെന്നും വിധവകൾക്കും വികലാംഗർക്കുമുള്ള പെൻഷൻ ഇരട്ടപെൻഷന്റെ പേരിൽ നിറുത്തലാക്കിയ സർക്കാർ നടപടി തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.