കൊച്ചി: ഇന്ത്യൻ റേസിംഗ് ലീഗിന്റെ ഉദ്ഘാടനപ്പതിപ്പിൽ ഗോഡ്‌സ്പീഡ് കൊച്ചി ഓവറാൾ ചാമ്പ്യന്മാരായി. രണ്ടാമതായി ഫൈനൽലെഗിലേക്ക് പ്രവേശിച്ച ഗോഡ്‌സ്പീഡ് കൊച്ചി ഫൈനലിൽ തുടർച്ചയായ മൂന്ന് വിജയങ്ങൾ സ്വന്തമാക്കി ഹെദരാബാദ് ബ്ലാക്ക് ബേഡ്‌സിൽനിന്ന് കീരീടം കൈയടക്കുകയായിരുന്നു. ഹൈദരാബാദ് സ്ട്രീറ്റ് സർക്യൂട്ടിലായിരുന്നു മത്സരം. ചെന്നൈ ടർബോ റൈഡേഴ്‌സ്, ബാംഗ്ലൂർ സ്പീഡ്‌സ്റ്റേഴ്‌സ്. ഗോവ ഏയ്‌സെസ്, ഹൈദരാബാദ് ബ്ലാക്ക്‌ബേഡ്‌സ്, സ്പീഡ് ഡെമൺസ് ഡൽഹി, ഗോഡ്‌സ്പീഡ് കൊച്ചി എന്നീ ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.