കൊച്ചി: ഇടപ്പള്ളി ബി.ടി.എസ് റോഡ് റെസിഡൻസ് അസോസിയേഷൻ
(വടക്ക് പടിഞ്ഞാറ്) രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എം. പ്രകാശൻ പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മംഗലശേരി വർഗീസ്, സെക്രട്ടറി ഗംഗാധരൻ. എം. ലാൽ, ക്ലീറ്റസ് എന്നിവർ പങ്കെടുത്തു.