1

പള്ളുരുത്തി: എസ് എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ 9-ാമത്തെ സ്കോളർഷിപ്പ് പദ്ധതി പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂളിൽ നടന്ന ചടങ്ങിൽ കൊച്ചി കപ്പൽശാലാ ചെയർമാൻ മധു എസ് നായർ ഉദ്ഘാടനം ചെയ്‌തു. ‌സ്കൂൾ മാനേജർ എ.കെ. സന്തോഷ് അദ്ധ്യക്ഷനായി. കെ.ജെ. മാക്സി എം.എൽ.എ, കെ. രമീത, ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി. പ്രതാപൻ, സി.ആർ. സുധീർ, പ്രിൻസിപ്പൽ ബിജു ഈപ്പൻ, പി.ടി.എ പ്രസിഡന്റ് ഷിജു ചിറ്റേപ്പിള്ളി, അഡ്വ. എൻ.എൻ. സുഗുണപാലൻ എന്നിവർ സംസാരിച്ചു.