കൊച്ചി: ചേരാനല്ലൂർ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികൾ ഇറക്കിയ ജൈവ ചീരക്കൃഷിയുടെ വിളവെടുപ്പ് ചേരാനല്ലൂർ എസ്.ഐ തോമസ് നിർവഹിച്ചു. ജൈവ ചീരക്കൃഷിയുടെ ആദ്യ വില്പന പ്രധാനാദ്ധ്യാപിക കൊച്ചുറാണി ചേരാനല്ലൂർ ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകാന്തിന് നൽകി നിർവഹിച്ചു.

സ്‌കൂൾ മാനേജർ ഫാ. ജേക്കബ് ചേരാനല്ലൂർ കാച്ചപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റിനി ഷോബി, പി.ടി.എ പ്രസിഡന്റ് ജോജോ ജോസഫ് എന്നിവർ സംസാരിച്ചു. ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ അങ്കണത്തിൽ ജൈവ ചീരക്കൃഷി ഇറക്കിയത്.