കൊച്ചി: വാഹനാപകടങ്ങളിൽ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ മികച്ച അന്വേഷണത്തിലൂടെ പ്രതികളെയും വാഹനങ്ങളും കണ്ടെത്തിയ കളമശേരി പൊലീസ് സ്റ്റേഷനിലെ എസ്.ഐ പി.എൽ.വിഷ്ണുവിനെ റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) പൊന്നാടയും ബൊക്കെയും നൽകി ആദരിച്ചു.
റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ പ്രസിഡന്റ് കുമ്പളം രവി, ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ, സെക്രട്ടറിമാരായ കെ.ജി.രാധാകൃഷ്ണൻ, സി.ചാണ്ടി, എസ്.ഐ.വിനോദ് എന്നിവർ പങ്കെടുത്തു.