info2

കൊച്ചി: സ്‌മാർട്ട് സിറ്റി ഒറ്റക്കെട്ടിടത്തിനപ്പുറം വളരാതെ മുരടിച്ചപ്പോൾ, തൊട്ടരികിലെ ഇൻഫോപാർക്ക് വൻകിട ഐ.ടി കമ്പനികളെ ഉൾക്കൊണ്ട് വികസനക്കുതിപ്പിൽ. 260 ഏക്കറിൽ 92 ദശലക്ഷം ചതുരശ്രയടി കെട്ടിടങ്ങൾ. കൊരട്ടിയിലും ചേർത്തലയിലും 63 ഏക്കറിൽ ഉപകേന്ദ്രങ്ങൾ. 560 കമ്പനികളിൽ 63,000 പേർക്ക് ജോലി.

15 വർഷം മുമ്പ് കല്ലിട്ട സ്‌മാർട്ട്സിറ്റിയുടെ ദുര്യോഗം 84 ശതമാനം ഓഹരിയുള്ള ദുബായ് ഹോൾഡിംഗ്സിന്റെ പിടിപ്പുകേടായിട്ടും സർക്കാർ ഇടപെടുന്നില്ലെന്ന് ഈമാസം 8ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. അതേസമയം, സംസ്ഥന സർക്കാർ സ്ഥാപനമായ ഇൻഫോപാർക്ക് 17വർഷം കൊണ്ടാണ് മുന്നേറിയത്. കാക്കനാട്ട് ഇൻഫോപാർക്കിന്റെ തൊട്ടരികിലാണ് സ്‌മാർട്ട് സിറ്റി പ്രദേശം.

ഐ.ടി, ഐ.ടി അധിഷ്ടിത കമ്പനികൾക്ക് കളമൊരുക്കാൻ 2004ലാണ് ഇൻഫോപാർക്കിന് തറക്കല്ലിട്ടത്. നൂറേക്കറിൽ ഓഫീസും നാലു കമ്പനികളുമാണ് തുടക്കത്തിൽ. രണ്ടാംഘട്ടം 160 ഏക്കറിൽ.

ഒന്നാംഘട്ടം

ആദ്യകെട്ടിടമായ വിസ്‌മയ 2007ൽ പൂർത്തിയാക്കി. ഏഴു ദശലക്ഷം ചതുരശ്രയടി. ലുലു, ബ്രിഗേഡ് എന്നിവയുടെ കെട്ടിടങ്ങളും ടി.സി.എസ്, വിപ്രോ, ഐ.ബി.എസ് കാമ്പസുകളും

രണ്ടാംഘട്ടം

2007- 2008ൽ ആരംഭം. നാലുലക്ഷം ചതുരശ്രയടിയുള്ള ജ്യോതിർമയ നിറയെ കമ്പനികൾ. സ്വകാര്യ സംരംഭകരുടെ രണ്ട് കെട്ടിടങ്ങളും ഒരു സ്കൂളും. 6 കെട്ടിടങ്ങൾ നിർമ്മാണഘട്ടത്തിൽ

കൊരട്ടി പാർക്ക്

തൃശൂർ കൊരട്ടിയിൽ 2009ൽ 30 ഏക്കറിൽ തുടക്കം. 18.5 ഏക്കറിന് സെസ് പദവി. 45 ഐ.ടി കമ്പനികളിൽ 1500 പേർക്ക് ജോലി

ചേർത്തല പാർക്ക്

ചേർത്തല പള്ളിപ്പുറത്ത് 66ഏക്കർ. 2011ൽ പ്രവർത്തനം ആരംഭിച്ചു. ആദ്യകെട്ടിടമായ ചൈതന്യക്ക് 2.4 ലക്ഷം ചതുരശ്രയടി

323

വിസ്തീർണം ഏക്കറിൽ

560

കമ്പനികൾ

63,000

ജോലി ലഭിച്ചവർ

''വിദേശത്തു നിന്നുൾപ്പെടെ ഐ.ടി കമ്പനികളെ ആകർഷിക്കാൻ കഴിഞ്ഞു. അതിവേഗം അനുമതിയും സൗകര്യങ്ങളും നൽകുന്നുണ്ട്.""

സ്‌നേഹിൽകുമാർ സിംഗ്,

സി.ഇ.ഒ ഇൻഫോപാർക്ക്