കൊച്ചി; എസ്.സി.ഇ.ആർ.ടി വഴി നടത്തുന്ന അദ്ധ്യാപക പരിശീലനങ്ങൾ രാത്രികാലങ്ങളിലാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പകൽ സമയങ്ങളിൽ നടത്താൻ കഴിയുന്ന പരിശീലനം
രാത്രികാലങ്ങളിലേയ്ക്ക് കൂടി നീട്ടുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. അദ്ധ്യാപക സമൂഹത്തിന്റെ വികാരംകൂടി മനസിലാക്കി തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും പരിശീലന സമയ ക്രമത്തിൽ മാറ്റംവരുത്തി ദിവസങ്ങൾ കൂട്ടിയായാലും പകൽസമയത്ത് പരിശീലനം നടത്താൻ തയ്യാറാകണമെന്നും കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ തുടങ്ങിയവർ സംസാരിച്ചു.