art-

കൊച്ചി: ബിനാലേയോട് അനുബന്ധിച്ച് രണ്ടു സ്കൂളുകളിൽ കൊച്ചുകൂട്ടുകാരുടെ കലാസൃഷ്ടികളുടെ പ്രദർശനം തുടങ്ങി. ആർട്ട് ബൈ ചിൽഡ്രൻ വിഭാഗത്തിൽ ഞാറക്കൽ, കടമക്കുടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് ആർട്ട് റൂമുകളൊരുക്കിയത്. ഇതോടെ എറണാകുളത്തിനും ഫോർട്ട്‌കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമേ വൈപ്പിനും ബിനാലേയുടെ ഭാഗമായി.
പെയിന്റിംഗുകളും ഇൻസ്റ്റലേഷനും മറ്റു കലാരൂപങ്ങളും ഇവിടെയുണ്ട്. കലാകാരൻ ബ്ലെയ്‌സ് ജോസഫാണ് ആർട്ട് റൂം രൂപകല്പന ചെയ്തത്. നാലുമാസമാണ് ബിനാലേയെങ്കിലും ആർട്ട് റൂം ഒരുവർഷം തുടരും. അഞ്ചുമുതൽ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ കലയരങ്ങാണിവിടം. പ്രമുഖ കലാകാരന്മാർ എല്ലാ ആഴ്ചയിലും ഒന്നര മണിക്കൂർ വീതം ക്ലാസെടുക്കും. അദ്ധ്യാപകർക്കായി ശില്പശാല നടത്തും.
ഈ മാസം 23 മുതൽ ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ ശില്പശാലകളുണ്ടാകും. ഇതുവരെ 50 കലാകാരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കിയതായി സംഘാടകർ അറിയിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കു പങ്കെടുക്കാം.