
തൃപ്പൂണിത്തറ: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് കേരള സാഹിത്യ വേദിയുടെ 117-ാം നമ്പർ സ്റ്റാളിൽവച്ച് കവിയും സംഗീതകാരനുമായ ഡോ.പൂർണത്രയീ ജയപ്രകാശ് ശർമ്മ രചിച്ച മധുരം മലയാളം, മോക്ഷം, ഈശ്വരൻ, മകളേ മാപ്പ്, അശാന്ത ശാന്തി, ആചാരം കേഴുന്നു തുടങ്ങിയ 26 കവിതകൾ ഉൾപ്പെട്ട 'വിഷുപക്ഷി തേങ്ങുന്നു " എന്ന കവിതാ സമാഹാരം ഹൈക്കോടതി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പ്രകാശനം ചെയ്തു.