church

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി മോർ ബഹനാം സഹദാ യാക്കോബായ സുറിയാനി പള്ളിയിൽ പുതിയതായി നിർമ്മിക്കുന്ന ഓപ്പൺ ഓഡിറ്റോറിയത്തിന്റെ കാൽനാട്ടു കർമ്മം യാക്കോബായ സഭ അങ്കമാലി മേഖല മെത്രാപ്പോലീത്ത ഡോ. എബ്രഹാം മോർ സേവേറിയോസ് നിർവഹിച്ചു. വികാരി ഫാദർ മാത്യൂസ് പാറക്കൽ, സഭ ട്രസ്റ്റിമാരായ ഫാ. കെ.ജെ. വർഗീസ്, ഫാ. ടി.വി. കുരീയാക്കോസ് തുടങ്ങിയവർ സംസാരിച്ചു.