ചോറ്റാനിക്കര : എടക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന തെങ്ങിന് വളം പ്രോജക്ടിൽ ഇനിയും വളം വാങ്ങാത്ത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ 17 നകം കൃഷിഭവനിൽ കരമടച്ച പുരയിടത്തിന്റെ രശീത് , ആധാർ കാർഡ്, റേഷൻ കാർഡ്, ഹരിത കർമ്മസേനയുടെ രശീത് എന്നിവയുമായി എത്തി പെർമിറ്റ് കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. 17 ന് ശേഷം ബാക്കിയുള്ളവർക്കായി അഡീഷണൽ ലിസ്റ്റ് തയ്യാറാക്കി അവർക്ക് വളം നൽകുമെന്നും കൃഷി ഓഫീസർ അറിയിച്ചു