കൊച്ചി: സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാ സിറ്റിംഗിൽ 22 പരാതികൾ തീർപ്പാക്കി. ആറ് പരാതികൾ വിശദമായ റിപ്പോർട്ടിനായി അയച്ചു.എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, ഡയറക്ടർ പി.ബി. രാജീവ് എന്നിവർ പരാതികൾ കേട്ടു. സിറ്റിംഗ് ഇന്നും തുടരും.