
പറവൂർ: ദേശീയ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമംഗങ്ങളുടെ പരിശീലനം മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിൽ തുടങ്ങി. ഗുരുദേവ ട്രസ്റ്റ് ചെയർപേഴ്സൺ ജിജി രമേശ് ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ വി.എ. മൊയ്തീൻ നൈന, ഗുരുദേവ ട്രസ്റ്റ് സെക്രട്ടറി എ. അരുൺ, ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ഡോ. രമേഷ് ബാബു, പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി എന്നിവർ പങ്കെടുത്തു.