കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ പ്രതിമാസ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു. പി. ജി. ഹരിദാസ്, മാറമ്പിള്ളിയുടെ "ജാനകി" എന്ന കഥാസമാഹാരം കെ.പി.എ. സി സുധീർ അവതരിപ്പിച്ചു. കഥാ കൃത്ത് പി. ജി. ഹരിദാസ് എഴുത്ത് അനുഭവം പങ്കുവച്ചു. വാർഡ് അംഗം കെ. പി. സുകുമാരൻ, എഴുത്തുകാരി ഖുൽസും മേത്തർ, വായനശാല പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, സെക്രട്ടറി കെ. ജെ. ജോയ്, മേഖലാ സമിതി കൺവീനർ കബീർ മേത്തർ, വാഴക്കുളം വായനശാലാ സെക്രട്ടറി സി. എച്ച്. റസാക്ക്, പി. ടി. പോളി, കെ. ഐ.മുഹമ്മദ്‌, പി. ജി. ജോഷി എന്നിവർ സംസാരിച്ചു.