കാലടി: നടുവട്ടം യൂക്കാലി ബി.എം.ബി.സി റോഡ് നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, റോഡിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുക, റോഡിനാവശ്യമായ വീതി കുട്ടുന്നതിനുള്ള സ്ഥലം വനം വകുപ്പിൽ നിന്ന് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി. എം പ്രതിഷേധ ധർണ നടത്തി. നടുവട്ടം കവലയിൽ നടന്ന പ്രതിഷേധ ധർണ്ണ സി പി .എം അങ്കമാലി ഏരിയ ആക്റ്റിംഗ് സെക്രട്ടറി സി.കെ സലിം കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സാജൻ പാലമറ്റം അദ്ധ്യക്ഷത വഹിച്ചു.പി .ജെ .ബിജു, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.യു.ജോമോൻ, സി. പി. .എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .കെ. വത്സൻ,സി .എസ്. ബോസ്,ഷിബു പറമ്പത്ത് , പി.പി.ജോർജ് , പി.സി.ആന്റണി എന്നിവർ പങ്കെടുത്തു