കളമശേരി: വീട്ടമ്മ കുളിക്കുന്നത് കുളിമുറിയിലെ ജനാലയിലൂടെ ഒളിഞ്ഞ് നോക്കുകയും മൊബൈൽഫോണിൽ പകർത്തുകയും ചെയ്‌ത കളമശേരി ഇ.വി.എം-ബി.എം.ഡബ്ള്യു ഷോറൂമിലെ ടെക്നീഷ്യൻ ഗുരുവായൂർ ഇരിങ്ങാപുരം പൊലിയത്ത് വീട്ടിൽ പി.പ്രണവ് (22) പിടിയിലായി.
പരാതിക്കാരിയായ വീട്ടമ്മ താമസിക്കുന്ന കുസാറ്റിന് സമീപത്തെ അപ്പാർട്ട്മെന്റിന് സമീപം കമ്പനി ഹോസ്റ്റലിലാണ് പ്രതി താമസിക്കുന്നത്. വീഡിയോ പിടിക്കുന്നത് കണ്ട പരാതിക്കാരി നിലവിളിച്ചപ്പോൾ പ്രതി ഓടിപ്പോയി. തുടർന്ന് സ്ഥലത്തെത്തിയ കളമശേരി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
എസ്.എച്ച്.ഒ. പി.ആർ.സന്തോഷ്, എസ്.ഐ.മാരായ പി.എൽ.വിഷ്ണു, ടി.വി. സുധീർ, എ.എസ്.ഐ. ബദർ.വി.എ., സി.പി.ഒ ഷാബിൻ ഇബ്രാഹിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.