solar

കൊച്ചി: വെണ്ണല സർവീസ് സഹകരണ ബാങ്ക് ഊർജ്ജ മിത്രയുമായി സഹകരിച്ച് സോളാർ പ്ലാന്റ് പദ്ധതികളെയും വായ്പാകളെയും സംബന്ധിച്ച് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. വെണ്ണല സമീദാ മൻസിലിൽ പി.എ.സമീദയ്ക്ക് വായ്പ നൽകി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. എം.സാംബശിവൻ അദ്ധ്യക്ഷനായി. ജർമിയ പി.എബി ക്ലാസെടുത്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ.എ.അനിൽകുമാർ, പ്രേമലത വി.എസ്, സെക്രട്ടറി എം.എൻ.ലാജി, ഗോകുൽ ഗോപി, ജിൽഷ സോജൻ എന്നിവർ സംസാരിച്ചു.