കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രഫർ അറസ്റ്റിൽ. കുന്നംകുളം സ്വദേശി സി.എസ്. പ്രണവാണ് (29) കടവന്ത്ര പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് ജോലിചെയ്യുന്ന മലപ്പുറം സ്വദേശിനി നൽകിയ പരാതിയിലാണ് കേസ്. പ്രണവും പരാതിക്കാരിയും വിവാഹമോചിതരാണ്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയാണ് പരിചയപെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി പ്രണവ് എറണാകുളത്തും തിരുവനന്തപുരത്തും എത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.