കൊച്ചി: കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി വിചാരണ നേരിടാൻ സുപ്രീംകോടതി നിർദേശിച്ച സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി രാജിവയ്ക്കണമെന്ന് അൽമായ മുന്നേറ്റം അതിരൂപതാ സമിതി ആവശ്യപ്പെട്ടു.
ക്രിമിനൽ കേസുകളിൽ പ്രതിയായി വിചാരണ നേരിടുന്ന കർദിനാൾ ആലഞ്ചേരി വിശ്വാസികളെ അപമാനിക്കുകയാണ്. വിശ്വാസികളുടെ നേർച്ചപ്പണംകൊണ്ട് കർദിനാൾ ആലഞ്ചേരിക്ക് സംരക്ഷണം ഒരുക്കുന്നത് നിറുത്തണം. ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ച് ചുമതലകളിൽനിന്ന് മാറ്റിനിറുത്തി നിയമത്തിന് വിട്ടുകൊടുക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് കൺവീനർ ജെമി അഗസ്റ്റിൻ, വക്താവ് റിജു കാഞ്ഞൂക്കാരൻ എന്നിവർ ആവശ്യപ്പെട്ടു.