ആഡംബര കാർ പൊലീസ് കസ്റ്റഡിയിലെടുത്തു
തൃക്കാക്കര: ബി.എം.ഡബ്ള്യു കാറിൽ തോക്കുമായെത്തി യുവതിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ അംഗം സി.എസ്. വിനോദിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത ജാമ്യത്തിൽ വിട്ടു. കേസിൽ പ്രതിക്ക് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ബി.എം.ഡബ്ള്യു കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30നായിരുന്നു കേസിനാസ്പദ സംഭവം. പരാതിയെ തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യംനേടി. വിനോദിന്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു