തൊടുപുഴ: ഉയർന്ന ജാതിയിൽ ജനിച്ചവരല്ല എന്ന കാരണം പറഞ്ഞ് ശബരിമല ക്ഷേത്രത്തിലെ മേൽശാന്തി അപേക്ഷകൾ തള്ളിയത് കേരളനവോത്ഥാനം ഇനിയും പൂർണ്ണമായിട്ടില്ല എന്നതിന്റെ തെളിവാണെന്ന് ഡോ.അമൽ സി.രാജൻ പറഞ്ഞു. ശ്രീനാരായണ ഗുരു: കേരള നവോത്ഥാന ചരിത്രത്തിലും വിഭിന്ന സാഹിത്യത്തിലും എന്ന വിഷയത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അമൽ സി.രാജൻ.
പൗരോഹിത്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടം നവോത്ഥാനത്തിന്റെ തുടർച്ചയാണ്. 1923ൽ തൃശൂർ കാരമുക്ക് ചിദംബരക്ഷേത്രത്തിൽ ദീപപ്രതിഷ്ഠ നടത്തിക്കൊണ്ട് ഗുരു, വെളിച്ചമുണ്ടാകട്ടെ എന്നാശംസിച്ചു. ഗുരു ആഗ്രഹിച്ച വെളിച്ചത്തിലേക്ക് കേരളീയ സമൂഹം ഇനിയുമെത്തിയിട്ടില്ലെന്നാണ് ശബരിമല മേൽശാന്തി നിയമനക്കേസിലൂടെ തെളിയുന്നത്. ശ്രീനാരായണ ഗുരു ദീപപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലെ മേൽശാന്തിയാണ് അപേക്ഷ തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ച ഹർജിക്കാരിലൊരാൾ. അദ്ദേഹത്തിന് അർഹതയില്ലന്നു പറയുന്നത് അയിത്താചരണമല്ലാതെ മറ്റൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ദർശന മനയത്ത് (യൂണിവേഴ്‌സിറ്റി ഒഫ് ടെക്സാസ്, അമേരിക്ക) സെമിനാർ ഉദ്ഘാടനം ചെയ്തു.
രാവിലെ നടന്ന ആദ്യ സെക്ഷൻ കോളേജ് മാനേജരും കോതമംഗലം രൂപത വികാരി ജനറാളുമായ മോൺ.ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് റിട്ട. പ്രൊഫ. ഡോ. എൻ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. പോൾ നെടുംപുറത്ത് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സാജു എബ്രഹാം, ബർസാർ ഫാ.ബെൻസൺ ആന്റണി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റിൻ, ഗവേഷക വിദ്യാർഥിനി സ്‌നേഹ ബാലൻ എന്നിവർ സംസാരിച്ചു. സെമിനാർ കോഡിനേറ്റർ ഡോ.ആനി തോമസ് സ്വാഗതവും മലയാളം വിഭാഗം മേധാവി ഡോ. ബിൻസി സി ജെ. നന്ദിയും