തൃക്കാക്കര: ലോട്ടറി വില്പനക്കാരൻ പയ്യന്നൂർ സ്വദേശി സുരേഷ് (57) മരിച്ചത് പിക്കപ്പ് വാനിടിച്ചാണെന്ന് നിഗമനം. പ്രദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്‌ പിക്കപ്പ് വാനിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

ശനിയാഴ്ച രാത്രി ഏഴോടെയാണ് വാഴക്കാല നന്ദനം ഹോട്ടലിന് സമീപം റോഡരികിൽ പരിക്കേറ്റ് അവശനിലയിൽ സുരേഷിനെ കണ്ടെത്തിയത്.