വൈപ്പിൻ: ഞാറക്കൽ ഗ്രാമപഞ്ചായത്തിൽ സി.ഡി.എസ് വാർഷികാഘോഷം കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. ടി.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് അംഗം സെക്രട്ടറി കെ.ജി.ദിമിത്രോവ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി പ്രൊഫഷണൽ കോഴ്‌സ് എന്നിവയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി.പ്രീതി,​ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഗസ്റ്റിൻ മണ്ടോത്ത്, ഷിൽഡ റിബെരോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ജിഘോഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എ. പി. ലാലു, സജീഷ് മങ്ങാടൻ, ആഷ പൗലോസ്, സോഫി വർഗീസ്, ബാലാമണി ഗിരീഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ചന്ദ്രൻ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ഷീബ രാജേന്ദ്രൻ, സി.ഡി.എസ് അക്കൗണ്ടന്റ് ടിനി മനു എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.