guru

കൊച്ചി: സംസ്ഥാനത്തിന് പുറത്തുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ യൂണിവേഴ്സൽ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് (എസ്.എൻ.ജി.സി) പത്താം വാർഷിക സമ്മേളനം ഇന്ന് രാവിലെ 9ന് ആലുവ അദ്വൈതാശ്രമത്തിൽ​ നടക്കും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി​ സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.

അദ്വൈതാശ്രമം സെക്രട്ടറി സ്വാമി​ ധർമ്മചൈതന്യ, എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ എന്നിവർ പ്രഭാഷണം നടത്തും. എസ്.എൻ.ജി.സി പ്രസിഡന്റ് കെ.കെ. ശശിധരൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ. ടി​.എസ്. ഹരീഷ്‌കുമാർ റിപ്പോർട്ടും ട്രഷറർ കെ.പി. കമലാകരൻ കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റുമാരായ കെ.എൻ. ബാബു, പി.ജി. മോഹൻകുമാർ, പി.എൻ. മുരളീധരൻ, എസ്. സുവർണകുമാർ, അഡ്വൈസറി ബോർഡ് ചെയർമാൻ എം.ഐ. ദാമോദരൻ, വൈസ് ചെയർമാൻ വി.കെ. മുഹമ്മദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിക്കും. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.എസ്. സുദർശനൻ, ഡെപ്യൂട്ടി ട്രഷറർ എസ്. സതീശൻ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.