* 79,000 രൂപയും പൊലീസ് പിടിച്ചെടുത്തു

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള ഒരുവില്ലയിൽ പണംവച്ച് ചീട്ടുകളിച്ച അഞ്ചുപേർ നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. പ്രതികളിൽനിന്ന് 79,000 രൂപയും പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് മിന്നൽ റെയ്ഡ് നടത്തിയത്. ചിലർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവിടെ പതിവായി ചീട്ടുകളി നടക്കുന്നതായി ആക്ഷേപമുണ്ട്.