കൂത്താട്ടുകുളം കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ

മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക്
എൽ.ഐ.സി ഏർപ്പെടുത്തിയ അവാർഡ് ഡെവലപ്മെന്റ് ഓഫീസർ കെ.സി.ജോർജ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലിനു മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ ജെയ് ജേക്കബ്, ശോഭന ശിവരാജൻ, ഹെഡ്മാസ്റ്റർ
എ.വി.മനോജ്, മനോജ് കരുണാകരൻ, ഹണി റെജി, എലിസബത്ത് പോൾ, കെ. ഗോപിക എന്നിവർ സംസാരിച്ചു.
പഠനം. കലാ-കായിക-ശാസ്ത്ര മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.