
കൊച്ചി: പട്ടികജാതി പട്ടികവർഗ മൂന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാർ അസംഘടിത തൊഴിലാളികൾ എന്നിവർക്കും സാമൂഹികമായും സാമ്പത്തികമായും മികച്ച ജീവിതം നയിക്കാൻ സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എറണാകുളത്ത് പട്ടികജാതി ക്ഷേമസമിതി 10--ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമാസംനീളുന്ന ആഘോഷങ്ങൾക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ടി.കെ.സി വടുതല പുരസ്‌കാരം നേടിയ കവി അജിത് ഗോതുരുത്തിന് എം.വി. ഗോവിന്ദൻ ഉപഹാരം നൽകി. മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദ്, ട്രഷറർ വി.ആർ. ശാലിനി എന്നിവർ സംസാരിച്ചു.