
ആലുവ: ശതാഭിഷേകിതനായ ആലുവ അന്നപൂർണ്ണ ഹോട്ടലുടമ എൻ. രാഘവൻ നായരെ ആലുവ ബാങ്കേഴ്സ് ക്ലബ്ബ് ആദരിച്ചു. അഞ്ച് ദശാബ്ദക്കാലം പതിനായിരങ്ങളെ അന്നമൂട്ടിയതിനും ആയിരംപൂർണ ചന്ദ്രൻമാരെ ദർശിച്ചതും മാനിച്ചായിരുന്നു ആദരം. ക്ലബ്ബ് പ്രസിഡന്റ് പി.വി. ജോയി അദ്ധ്യക്ഷതവഹിച്ചു. പി.കെ. ശ്രീധരൻ പിള്ള, എം.കെ. അശോകൻ, കെ.ജെ. ജോജോ, രാജു ഡൊമനിക്ക്, പയസ് വള്ളവൻതറ, സ്മിത തുടങ്ങിയവർ സംസാരിച്ചു. കെ.എൻ. മോഹനൻ സ്വാഗതവും സനൽ പോൾ അഗസ്റ്റിൻ നന്ദിയും പറഞ്ഞു.