കൊച്ചി: വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ മണ്ഡലകാല മകരവിളക്കിനോടനുബന്ധിച്ച് ദേശവിളക്ക് ഞായറാഴ്ച സംഘടിപ്പിക്കും. മച്ചാട്ട് സുബ്രഹ്മണ്യന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് ദേശവിളക്ക്.
രാവിലെ 7ന് തിരുവായുധം എഴുന്നെള്ളിപ്പ്, അമ്പലത്തിന് കാലിടൽ, വൈകിട്ട് 5.30 ന് വൈറ്റില ക്ഷേത്രത്തിൽ നിന്ന് പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. 7ന് സോപാന സംഗീതം, 9ന് പ്രസാദം ഉൗട്ട്, 10 ന് ശാസ്താംപാട്ട് എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.