തെക്കൻ പറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ച് ധീവരസഭ. തെക്കൻപറവൂർ ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചാണ് അഖില കേരള ധീവരസഭ അംഗങ്ങളുടെ ആദരവ് സംഘടിപ്പിച്ചത്.

ചടങ്ങിൽ കൊച്ചി മെട്രോ പൊലീസ് ഇൻസ്പെക്ടർ കെ.എൻ. മനോജ് മുഖ്യാതിഥിയായി. സഭാ പ്രസിഡന്റ് വി.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, എ.കെ.ഡി സഭ വൈസ് പ്രസിഡന്റ് പി.എം. രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി എം.പി. പ്രാൺ, ട്രഷറർ പി.വി. രാജു, മഹിളാസമാജം പ്രസിഡന്റ് രജനിരാജു, സെക്രട്ടറി സിജി സനൽ, രമേശൻ കാട്ടേഴത്ത് എന്നിവർ പങ്കെടുത്തു. സഭാ സെക്രട്ടറി ഇ.കെ. മോഹനൻ സ്വാഗതം പറഞ്ഞു.