a-k-ta
ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏലൂരിൽ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞ

കളമശേരി: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ഏലൂർ യൂണിറ്റ് കൺവെൻഷൻ പാതാളംഫെയ്ത്ത് സിറ്റി ചർച്ച് ഹാളിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സാബു അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ഉണ്ണികൃഷ്ണൻ, ജി.കെ.ഷാനവാസ്, പി.എം. സ്റ്റീഫൻ, സി.ടി.ജിൻസി, എലിസബത്ത്, റമീന എന്നിവർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.