മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 736- ാം നമ്പർ ആയവന ശാഖയിൽ പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും പോഷക സംഘടന കമ്മിറ്റികളുടെ തിരഞ്ഞെടുപ്പും നടന്നു. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് കെ. തമ്പാൻ, യൂണിയൻ കൗൺസിലർ എം.ആർ. നാരായണൻ, യൂണിയൻ വനിതാ സംഘം സെക്രട്ടറി ഭാനുമതി ഗോപിനാഥ് , യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. സിനോജ്, സെക്രട്ടറി പി.എസ്.ശ്രീജിത്, യൂണിയൻ അംഗം മിനി ബോബൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.പി. വിദ്യാസാഗർ ( പ്രസിഡന്റ്) , സിന്ധു ഷാജു ( വൈസ് പ്രസിഡന്റ് ) , വി.എൻ. ഷൺമുഖൻ ( സെക്രട്ടറി ), രുഗ്മിണി കൃഷ്ണൻകുട്ടി (വനിതാ സംഘം പ്രസിഡന്റ് ), ശോഭന സോമൻ ( വനിതാ സംഘം വൈസ് പ്രസിഡന്റ് ), കുമാരി മോഹനൻ (വനിതാ സംഘം സെക്രട്ടറി) , ടി.വി. അഖിൽ (യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്), സൂർജിത് പ്രസാദ് (യൂത്ത് മൂവ്മെന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.