കോലഞ്ചേരി: പു​റ്റുമാനൂർ ഗവ. യു.പി സ്കൂളിൽ ദേശീയ ഊർജ സംരക്ഷണദിനം ആചരിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ തയ്യാറാക്കിയ ലഘുലേഖകൾ കുട്ടികൾ വീടുകളിൽ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി. അമ്പിളി, സ്‌കൂൾ ഹെൽത്ത് ക്ലബ് കൺവീനർ വി. പ്രിയ, കുട്ടികളായ അൽഫോൺസ സാബു, ആത്മീക അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.