
ചോറ്റാനിക്കര : എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം 740 ശാഖയിലെ ഗുരുദേവ ക്ഷേത്രപ്രതിഷ്ഠയുടെ പതിമൂന്നാമത്-വാർഷികാഘോഷങ്ങൾ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ടി. മന്മഥൻ പ്രതിഷ്ഠ ദിന സന്ദേശവും ഗുരുദേവ പ്രഭാഷണവും നടത്തി.
ശാഖാ പ്രസിഡന്റ് എസ് ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രതാപൻ തന്ത്രി, സുഭാഷ് ശാന്തി എന്നിവർ ക്ഷേത്ര ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് വിജയൻകാലായിൽ സ്വാഗതം ആശംസിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, ശാഖാ സെക്രട്ടറി കെ പി.ജയപ്രകാശ്, വനിതാ സംഘം പ്രസിഡന്റ് ബീന മോഹനൻ, സെക്രട്ടറി സുനിത അജിത് തുടങ്ങിയവർ പ്രസംഗിച്ചു.