
കളമശേരി: ഇടപ്പള്ളി തലവടി കൊച്ചുമാമ്മൂട്ടിൽ പരേതനായ എം.സി. ഫിലിപ്പോസിന്റെ ഭാര്യ ശോശാമ്മ (92 റിട്ട. ഫാക്ട് സ്കൂൾ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഏലൂർ സെന്റ് തോമസ് മാർതോമപള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ചെറിയാൻ ഫിലിപ്പോസ്, ആൻ, സൂസൻ, ജോൺ ഫിലിപ്പോസ് (റിട്ട. ഫാക്ട്), മരുമക്കൾ: സുധ (റിട്ട. ഫാക്ട്), പരേതനായ ഐപ്പ് വർഗീസ്, സാം, ശാന്തി (എസ്.ബി.ഐ രാജഗിരി).