മൂവാറ്റുപുഴ : കേരളോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല ക്രിക്കറ്റ് മത്സരങ്ങൾക്ക് മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കം. നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജുവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ചേർന്ന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആശ സനൽ,​ അംഗങ്ങളായ ഷാന്റി ഏബ്രഹാം, പി. എം.നാസർ , എൽദോ ടോം പോൾ . ദീപുകുഞ്ഞുകുട്ടി, മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്,​ സുബൈർ പാലത്തിങ്കൽ (കോ ഓർഡിനേറ്റർ,​ മൂവാറ്റുപുഴ) എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കോർപ്പറേഷൻ, ബ്ലോക്ക്, നഗരസഭ തലങ്ങളിലായി 26 ടീമുകൾ മാറ്റുരയ്ക്കും.