മൂവാറ്റുപുഴ: പായിപ്രയിൽ നടന്ന എം.എ.രാജൻ അനുസ്മരണവും സി പി.ഐ, എ.ഐ.ടി.യു.സി കുടുംബ സംഗമവും മുൻ എം.എൽ.എ ഇ.എസ്.ബിജിമോൾ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ഇ.ബി.ജലാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബുപോൾ, എൻ. അരുൺ, ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സീനാബോസ്, മണ്ഡലം കമ്മിറ്റി അംഗം കെ.കെ. ശ്രീകാന്ത്, നേതാക്കളായ സക്കീർ ഹുസൈൻ, ടി.എം.ഷെബീർ, വി.എം.സിദ്ദിഖ് എന്നിവർ സംസാരിച്ചു.