അങ്കമാലി: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹ്യ പ്രവർത്തന വിഭാഗം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി ക്രിസ്മസ് ആഘോഷം "ജിംഗിൾ ബെൽസ്" സംഘടിപ്പിച്ചു. വിവിധ സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു. ഫാ. ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോൺ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. എൽ. ജെസി ,സിബിൻ ആന്റണി, ജോജോ ജോസ്, അമൻറ്റസ് മരിയ തുടങ്ങിയവർ സംസാരിച്ചു. കരോൾ ഗാന മത്സരം, സംഘനൃത്തം, പുൽക്കൂട് മത്സരം, മികച്ച സാന്താക്ലോസിനെ തിരഞ്ഞെടുക്കൽ തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തു. തുടർന്ന് സ്‌നേഹവിരുന്നും സമ്മാനങ്ങളും നൽകി. സമാപന ചടങ്ങിൽ ഗായികയും അവതാരകയും ഡബിംഗ് ആർട്ടിസ്റ്റുമായ അഞ്ജു എബ്രഹാം മുഖ്യാഥിതിയായിരുന്നു.